പുനര്‍ജനി
രാവിലെ അമ്മ ആരോടോ ഒച്ച വെക്കുന്നത് കേട്ടു കൊണ്ടാണ് ഉണര്‍ന്നത്. കിടന്നു കൊണ്ടുതന്നെ ശ്രദ്ധിച്ചു ആരോടാണ് ഇത്ര രാവിലെ. സാധാരണ ആരോടും വഴക്കിനു പോവാത്ത ആളാണ്. റ്റീച്ചര്‍ എന്ന ബഹുമാനം എല്ലാ അയല്‍ക്കാരും നല്‍കുന്നുമുണ്ട്. 
എന്നിട്ടു അതിനെ വീണ്ടും നീക്കം ചെയ്യാന്‍ ആരംഭിച്ചു, ഇത്തവണ കൊല്ലാന്‍ മനസ്സു വന്നില്ലാ... എടുത്തു ദൂരെ കളയാമെന്നു വച്ചു. പക്ഷേ എവിടെ കൊണ്ടിട്ടാലും അല്‍പം കഴിയുബോള്‍ അതു വടക്കുനോക്കിയെന്ത്രം പോലെ ചെടിയുടെ നേരെ ഇഴയാന്‍ തുടങ്ങും. പിന്നെ അതിനെ എടുത്ത് വളരെ ദൂരെ കളയേണ്ടി വന്നു.
പിന്നീട് അതിനേക്കുറിച്ചുതന്നെ മറന്നിരിക്കുംബോള്‍ ഒരു ദിവസം പൂറത്തേക്ക് ഇറങ്ങുംബോള്‍ പഴയ കാര്യം വീണ്ടും ഓര്‍മ്മ വന്നു, ചെടി ഒണങ്ങിയോ മറ്റോ ചെയ്തോ എന്ന് ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച നേരത്തേക്കാള്‍ ഭേദകമായിരുന്നു . ഒരു പുനര്‍ജനി
എന്നാലും എന്താ സംഭവിച്ചേ... ഒരു പിടിയും കിട്ടുന്നില്ല ?
എഴുനേല്‍ക്കാനുള്ള മടികാരണം വീണ്ടും കിടന്നു.
ദേ പിന്നെയും..?????????
അവസാനം ഞാന്‍ എഴുനേറ്റു , ചെന്നു നോക്കുബോള്‍ അമ്മ ഒരു വടിയും പിടിച്ചു നില്‍ക്കുന്നതാണ് കാണുന്നത്. ഞാന്‍ ഒന്നംബരന്നു - കാരണം റിട്ടയര്‍ ആയിട്ട് രണ്ടു വര്‍ഷമായി പിന്നീട് റ്റ്യൂഷനോ അങ്ങനെ ഒന്നും ഇല്ലതാനും , പിന്നിതാരെ മര്യാദ പഠിപ്പിക്കാനാ ?? ആളാകെ ദേക്ഷ്യപ്പെട്ടു നില്‍ക്കുകയാണ്.
കാരണം അന്വേഷിച്ചപ്പോള്‍ എന്റെ നേരെ തുറിച്ചൊരു നോട്ടം, അതു കണ്ടപ്പോള്‍ ഞാനും ഒന്നു പരുങ്ങി ഇനി ഞാന്‍ ഇന്നലെ എന്തെങ്കിലും ഒപ്പിച്ചായിരുന്നോ, ഹേയ് ഞാന്‍ അത്തരക്കാരനല്ല. പിന്നെയും സംശയം ഇനി മറന്നു പോയതായിരിക്കുമോ. ചുറ്റുപാടും നോക്കിയപ്പോള്‍ മുറ്റത്തിന്റെ ഒരു വശത്തിരുന്ന് അച്ചു ഒരു ഗവേഷകനേപ്പോലെ എന്തിനേയോ നോക്കുന്നു.
ടാ എന്താടാ അവിടെ ? ഞാന്‍ ഗൗരവം നടിച്ചു.
മാമന്‍ ഒന്നിങ്ങോട്ടു വന്നേ , ദേ ഇതൊന്നു നോക്കിയേ ? അവനു നല്ല രസം
അമ്മയുടെ ഗൗരവവും അച്ചുവിന്റെ തമാശ മട്ടും തമ്മില്‍ ഒരു യോജിപ്പുമില്ലാ.. ശെടാ... എന്താ ?? എന്താ??
ഞാന്‍ സംശയത്തോടെ അവന്റെ അടുത്തേക്കു ചെന്നു
അപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു എന്താണെന്നോ ?
ദേ ഇതു തന്നെ
അപ്പോള്‍ അതാ അച്ചുവിന്റെ കമന്റ് പിന്നെയും -- നല്ല ബംഗി (ഭംഗി) ഒണ്ടായിരുന്നു കാണാന്‍.--- അതു കേള്‍ക്കെണ്ട താമസം ഞാന്‍ വീടിനകത്തേക്ക് ഒരോട്ടം.
ടാ അതിനെ എടുത്തു കളഞ്ഞേച്ചു പോടാ.... അമ്മയാണ്.
പെട്ടെന്നു തന്നെ ക്യാമറയുമായി വന്നു കുറേ ക്ലിക്കി.



എന്താണെന്നോ ദേ ഇതു തന്നെ.












Comments
ശ്രീ അതേ അതുകൊണ്ടല്ലേ അവരെ തട്ടാന്‍ തോന്നിയത്.
നന്ദുച്ചേട്ടാ അതല്ലേ ഞാന്‍ ഒരു സമ്ഭവം എന്നു പറയുന്നത്
ബിന്ദൂ ,,സരിജാ നന്ദി...
ശിവാ ഇതു തന്നാണോ ലില്ലി എന്തായാലും എനിക്കു നല്ല ഉറപ്പില്ല.