അരശി പൂക്കും കാലം


ഗുല്‍മോഹര്‍ ({Delonix regia}) എന്നു പേരുള്ള ഈ പുഷ്പത്തിനെ മലയാളത്തില്‍ അരശി എന്നാണ്‌ പേര്‌, എന്നാല്‍ കൂടുതല്‍ ആള്‍ക്കാര്‍ ഇതിനെ തെറ്റായി വാക എന്നാണ്‌ വിളിച്ചുകേള്‍ക്കുന്നത്‌.

Comments

Mohanam said…
അരശി പൂക്കും കാലം
Naushu said…
മേയ് മാസ ചെടി എന്നും കേട്ടിട്ടുണ്ട്
അലി said…
അപ്പോ ഇതാണല്ലെ അരശി ഗുൽമോഹർ മെയ്മാസ ചെടി!

നല്ല ചിത്രം.
വീകെ said…
കൊള്ളാം...
നല്ല ചിത്രം...

ആശംസകൾ..
വാകപ്പൂ മണം വീശും
വാസനപ്പൂ ....
ആ വാകയാണോ ഈ അരശിവാക ?
ഗുല്‍ മോഹറോ... പൂ വാകയോ
സ്കൂള്‍ മുറ്റത്തുണ്ടായിരുന്നു
ഇറുങ്ങേ പൂത്തുലഞൊരെണ്ണം
ചെമ്പട്ടു പുതച്ചപോലെയോ ...
ചെങ്കനല്‍ ജ്വലിക്കുന്നപോലെയോ ..
രുചിക്കുന്നു നാവിലിപ്പോഴും..
പൂമൊട്ടിന്റെയും.. പൂവിതള്‍ ഞെട്ടിന്റെയും
ചെറു പുളിയും..... മാധുര്യവും ...
മറക്കാനാവാത്ത , മായ്ക്കാനാവാത്ത മാധുര്യങ്ങള്‍
Junaiths said…
കുട്ടിക്കാലത്ത് പൂവിന്റെ താഴെയുള്ള കട്ടിയുള്ള ചുവന്ന ഇതള്‍ നഖത്തില്‍ ഒട്ടിച്ചു വെക്കുമായിരുന്നു..നല്ല ചുവപ്പന്‍ നഖം.
ഈ പൂക്കൾ കാണുമ്പോൾ പരീക്ഷാക്കാലം ഓർമ്മവരുന്നു. അപ്പോഴാണല്ലൊ അരശി പൂക്കുന്നത്.
ഇതിനെ അരശി എന്നും പറയുമല്ലേ.
അപ്പോള്‍ വാകയേതാ? പൂവാകയുടെ ഒരു ചിത്രം കൂടി പ്രതീക്ഷിക്കുന്നു.
അരശി..
എത്ര മനോഹരമായ പേര്, ഗുൽമോഹറിനോട് കിടപിടിക്കുന്ന ഒന്ന്.. പുതിയ അറിവാണ്..നന്ദി
Appu Adyakshari said…
വാക എന്ന പേരു തെറ്റാനെന്നോ ! പുതിയ അറിവായിരുന്നു.
Dethan Punalur said…
നല്ല ചിത്രം..
Unknown said…
പടം കൊള്ളാം... അപ്പോള്‍ വാക എതാ....
yousufpa said…
വാക മരം ഇതാണൊ?.ഇതിന്‌ പൂമരം എന്ന് വിളിക്കാറുണ്ട്.എന്തായാലും പടം കലക്കി
Mohanam said…
@Naushu : നന്ദി, ഇത് മേയ് മാസങ്ങളില്‍ പൂക്കുന്നതുകൊണ്ടായിരിക്കും അങ്ങനെ വിളിക്കുന്നത്,
@പുണ്യാളന്‍ : നന്ദി
‌@അലി : അതേ...നന്ദി,
@വീക്കെ:നന്ദി
@ഇസ്മായില്‍ : ആനക്കാര്യം പറയുന്നതിനിടക്കാണോ ചേന, നന്ദി,
@സുനില്‍ : ഗുല്‍മോഹറും വാകയും രണ്ടാണ്,
@ജുനൈദ് : കൊള്ളാല്ലോ പരിപാടി,നന്ദി
@റ്റീച്ചര്‍ : ഇപ്പോഴും പരീക്ഷ ഇല്ലേ, റ്റീച്ചര്‍ കാവല്‍ നില്‍ക്കുന്നു എന്നുള്ള വെത്യാസമല്ലേയുള്ളൂ..
@എഴുത്തുകാരിച്ചേച്ചീ : ഇതിനെ അങ്ങനെയേ പറയൂ
@ശിവാ : വാക കാണാത്തവരായി ആരെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല, നമ്മുടെ നാട്ടില്‍ മിക്ക സര്‍ക്കാര്‍ ഓഫീസിന്റെ മുന്നിലും, വഴിയോരങ്ങളിലും, തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിന്റെ മുന്‍പില്‍ നിന്ന് അടുത്തകാലത്ത് മുറിച്ചുമാറ്റപ്പെട്ടതും ഈ വാകയാണ്.
@സനാതനന്‍ : നന്ദി

@ശ്രദ്ധേയന്‍ : നന്ദി

@അപ്പു, @ഹേമാബിക, @ജിമ്മി, @യൂസുഫ് ഇവിടെ വന്നതിനു നന്ദി,

@അപ്പു : താങ്കളുടെ വാകപ്പൂമരം ചൂടും എന്ന പോസ്റ്റില്‍ ഞാന്‍ ഒരു സംശയം പ്രകടിപ്പിച്ചിരുന്നു, അതു തന്നെ ഇന്‍ഡ്യാഹെറിറ്റേജും പറഞ്ഞിരുന്നു , എന്നാല്‍ തെളിവ് നല്‍കാനില്ലാത്തതിനാല്‍ ഞാന്‍ പിന്നീട് ഇതിനേക്കുറിച്ച് പലരോടും അന്വേഷിച്ചു , അതില്‍ പ്രായം കൂടിയവര്‍ പറഞ്ഞു തന്നത് ഇതിന്റെ പേര് അര്‍ശി എന്നും ചെറുപ്പക്കാര്‍ പറഞ്ഞത് വാക എന്നുമാണ്, ഒരിക്കല്‍ കൊല്ലം പട്ടണത്തിലുള്ള വനം വകുപ്പിന്റെ ഓഫീസില്‍ പോകേണ്ടി വന്നു അപ്പോള്‍ അതിന്റെ മുറ്റത്തു തന്നെ ഒരു വാകമരം നില്‍ക്കുന്നു, ഞാന്‍ അവരോട് ഇതിന്റെ പേരെന്തെന്നു ചോദിച്ചപ്പോള്‍ അവര്‍ ഒരു തമാശമട്ടില്‍ എന്നോട് പറഞ്ഞത് ഇപ്പോള്‍ ഇതിന്റെ പേര് വാക എന്നാണ്, അപ്പോള്‍ ഞാന്‍ - ഇപ്പോളോ..?
അപ്പോള്‍ അയാള്‍ - അതേ, ഇപ്പോള്‍ മറ്റോരു മരം ഇതിന്റെ പേര് അടിച്ചുമാറ്റാന്‍ ശ്രമിക്കുന്നു അത് ഒരു പരിധി വരെ വിജയിക്കുന്നുമുണ്ട്, പിന്നീട് ഇതിന് വേറൊരു പേരു കണ്ടുപിടിക്കേണ്ടി വരും എന്നണ്.

ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു കൊള്ളുന്നു.

Popular Posts