സര്‍പ്പഗന്ധി

സര്‍പ്പഗന്ധി































-------------------------------------------------------

സര്‍പ്പഗന്ധിപ്പൂവ്‌ ഇതിനെ ചിലയിടങ്ങളില്‍(തമിഴ്‌നാട്‌ ഉള്‍പ്പെടെ)നാഗലിങ്ങപ്പൂവ്‌ എന്നും പറയാറുണ്ട്‌। ഇതിന്റെ നടുക്കുള്ള ഭാഗം അനേകം തലകളുള്ള ഒരു നാഗം ഫണം വിടര്‍ത്തി നില്‍ക്കുന്നതുപോലെയാണ്‌. പൂക്കള്‍ക്ക്‌ ഏകദേശം 10-15 സെന്റീമീറ്റര്‍ വലുപ്പവും .സര്‍പ്പഗന്ധി ഉള്ള ഇടങ്ങളില്‍ പാമ്പ്‌ വരില്ല എന്നാണ്‌ പറയുന്നത്‌.





ദേ ഇതു കണ്ടുകൊണ്ട്‌ ഞരപ്‌ എന്നും പറഞ്ഞു വന്നാലുണ്ടല്ലൊ.........രണ്ടാള്‍ പൊക്കത്തില്‍ നിന്ന പൂവിന്റെ പടം സൂംചെയ്തെടുത്ത്‌ പ്രിവ്യൂ നൂഖ്‌ഖിയപ്പൂഴാന്‍ ഇതിനകത്ത്‌ ഇങ്ങനെ ഒരു സംഭവം നടക്കുന്നത്‌ കണ്ടത്‌।

-----------------------------------------------------------------------------------------ചിത്രങ്ങള്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ(ശ്രീ വിദ്യാധിരാജാ) സമാധിസ്ഥലമായ പന്മന ആശ്രമ വളപ്പില്‍ നിന്നും ഏടുത്തത്‌.

Comments

Mohanam said…
ദേ ഇതു കണ്ടുകൊണ്ട്‌ ഞരപ്‌ എന്നും പറഞ്ഞു വന്നാലുണ്ടല്ലൊ.........

രണ്ടാള്‍ പൊക്കത്തില്‍ നിന്ന പൂവിന്റെ പടം സൂംചെയ്തെടുത്ത്‌ പ്രിവ്യൂ നോക്കിയപ്പോഴാണ്‌ ഇതിനകത്ത്‌ ഇങ്ങനെ ഒരു സംഭവം നടക്കുന്നത്‌ കണ്ടത്‌।
ചിത്രങ്ങള്‍ കൊള്ളാം, അവസാനത്തെത് നന്നായിട്ടുണ്ട്.
ഈ പൂവിന് 250 ഗ്രാമിനുമേല്‍ ഭാരമോ?!!
Mohanam said…
അതേ.... ഈ പൂവ് തലയില്‍ വീണാല്‍ ആ തലയുടെ കാര്യം കട്ടപ്പൊക..

എന്നാലും പേടിക്കേണ്ട, പൂവ് ഒന്നായി പൊഴിഞ്ഞുവീഴുന്നത് ഇതുവരെ കണ്ടിട്ടില്ല.
ഉച്ച കഴിയുമ്പോള്‍ ഇതളുകളായി പൊഴിയാന്‍ തുടങ്ങും 
സര്‍പ്പഗന്ധി (http://sarpagandhi.blogspot.com) എന്നൊരു ബ്ലോഗ് ഉണ്ട്:) നന്നായിരിക്കുന്നു ഫോട്ടോകള്‍.
സര്‍പ്പഗന്ധി എന്നു കേട്ടിട്ടുണ്ടെന്നല്ലാതെ കാണുന്നത് ഇപ്പോളാണ്! നന്നായിട്ടുണ്ട് പടങ്ങള്‍! നല്ല ഭംഗിയുള്ള പൂവും! ഇതിന്റെ മണമെങ്ങനെ?
റീനി said…
നല്ല പൂക്കള്‍!

ഞാന്‍ ഇങ്ങനെയൊരു പൂക്കള്‍ കണ്ടിട്ടേയില്ല. സാരമില്ല, പൂക്കള്‍ എന്നെയും കണ്ടിട്ടില്ല.
ആഷ | Asha said…
This comment has been removed by the author.
ആഷ | Asha said…
ചുള്ളന്‍സ്,

അയ്യോ ഞാനീ പോസ്റ്റേ കണ്ടിരുന്നില്ല.
പക്ഷേ സര്‍പ്പഗന്ധി വേറെയല്ലേ?

പിന്നെ ഇതെന്താ കൃഷ് ഒരു 250 ഗ്രാം കണക്ക് പറയുന്നത്? ഞാന്‍ കൈയ്യിലെടുത്തിട്ട് അത്രയുമൊന്നും തോന്നിയില്ലല്ലോ.

നല്ല വല്യമരമാണല്ലോ അവിടെ.
ഞാനെടുത്തതിനേക്കാള്‍ നല്ല വ്യക്തതയുള്ള ചിത്രങ്ങള്‍ :)


എന്തേ കരച്ചിലു വന്നെന്നെഴുതിയേ?
നല്ല ചിത്രങ്ങള്‍! കാണാന്‍ വൈകി.
സര്‍പ്പഗന്ധി എന്നു പറയുന്നത് കഷ്ടിച്ച് മൂന്നടിയോളം ഉയരത്തില്‍ വളരുന്ന ഒരു ഔഷധ സസ്യമാണ്.

താങ്കളുടെ ഈ പോസ്റ്റില്‍ കാണിച്ചിട്ടുള്ള മരത്തിന് ഞാന്‍ കേട്ടിട്ടുള്ളത് നാഗലിംഗം എന്ന പേര് മാത്രമാണ്

ഇതിന്റെ പൂവിന് 250 ഗ്രാമിനു മേല്‍ ഭാരമുണ്ടാകും എന്ന് പറയുന്നത് ശുദ്ധ അബദ്ധം മാത്രമാണ്, ഇതിന്റെ കായ്‌ക്ക് ശരാശരി ഒരു തേങ്ങയോളം വലീപ്പവും അത്രതന്നെ ഭാരവുമുണ്ട്.

ഇത്രയും ഞാന്‍ പറയാന്‍ കാരണം, പഴനിയില്‍ പോയ സമയത്ത് മലയ്ക്കു താഴെ ഒരു തോപ്പില്‍ ഈ മരം കണ്ടിരുന്നു, കാവല്‍ക്കാരുടെ അനുവാദത്തോടെ മരത്തില്‍ വലിഞ്ഞുകയറി ഒരു കായും കുറച്ചു പൂവുകളും പറീച്ചിട്ടുണ്ട്

ബോറടിപ്പിച്ചെങ്കില്‍ മാപ്പ്
Mohanam said…
ആഷേച്ചിയേ കരച്ചിലു വരാന്‍ കാരണം പലതുണ്ട് - ഒന്ന് - എനിക്ക് ഇത്രയും വിശദമായി എഴുതാന്‍ തോന്നിയില്ലല്ലോ എന്നതു കൊണ്ട്,
രണ്ട് -ഇതേവരെ ആരും വന്ന് എനിക്കു പറ്റിയ തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചില്ലല്ലോ എന്നതു കൊണ്ട് ,
പിന്നെ അതില്‍ തൂക്കത്തിന്റെ കര്യം പറഞ്ഞത് എനിക്ക് തോന്നിയത് - അത്രയും തോന്നിയിരുന്നു - ചിലപ്പോള്‍ തോന്ന്യാസി പറഞ്ഞ്തു പോലെ അസമ്ബന്ധവും ആകാം . പിന്നെ ഞാന്‍ കണ്ട മരത്തില്‍ നല്ലതുപോലെ ഇലകള്‍ ഉണ്ടായിരുന്നു അതു കൊണ്ടു തന്നെ പടര്ന്നു കയറിയ വള്ളിച്ചെടിയായിട്ടാണ്‌ എനിക്കു തോന്നിയത് - അതു തെറ്റായിരുന്നു എന്ന് ഇപ്പോള്‍ മനസിലായി അഷേച്ചി പോസ്റ്റിയതിനേക്കാള്‍ വലിപ്പമുള്ള പൂവുകളായിരുന്നു - ചിലപ്പോള്‍ കേരളത്തിന്റെ പ്രത്യേകതകള്‍ ആയിരിക്കും .
പേരു എനിക്കും അറിയില്ലായിരുന്നു ഞാന്‍ ആശ്രമത്തിലെ സ്വാമിയോടു ചോദിച്ചപ്പോള്‍ സര്പ്പഗന്ധി എന്നാണു പറഞ്ഞു തന്നത്.

റിനീ പൂവുകള്‍ റിനിയെ കാണഞ്ഞത് ചിലപ്പോള്‍ നല്ലതിനാകും ....

മിനീസ് മണത്തു നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.

കണ്ണൂരാന്‍ അതു കണ്ടു

സതീഷ് നന്ദി
കൊള്ളാം നല്ല ചിത്രങ്ങൾ....
ramanika said…
ചിത്രങ്ങള്‍ കൊള്ളാം!

Popular Posts