അച്ചന്‍ കോവില്‍ അയ്യപ്പക്ഷേത്രം.കൊല്ലം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്നുകിടക്കുന്നു,

പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടു എന്നു കരുതുന്ന ആരണ്യക്ഷേത്രങ്ങളില്‍ ഒന്ന്. ഈ ക്ഷേത്രത്തിന്‌ ചുറ്റും വനമാണ്‌ അതിനാല്‍തന്നെ പാമ്പുകള്‍ ധാരാളം, ഇവിടെയുള്ള ആളുകളെ പാമ്പുകടിച്ചാല്‍ ക്ഷേത്രത്തിലേക്കാണ്‌ കൊണ്ടുവരുന്നത്‌, ഏത്‌ പാതിരാത്രിയില്‍ പാമ്പ്‌ കടിച്ചവരേയും കൊണ്ട്‌ വന്നാലും അവര്‍ക്കുവേണ്ടി ക്ഷേത്രം തുറക്കും, അവിടെ നിന്ന്‌ നല്‍കുന്ന പ്രസാദം പുരട്ടിയാല്‍ വിഷം ഇറങ്ങും എന്നാണ്‌ വിശ്വാസം. പാമ്പ്‌ കടിച്ചിട്ട്‌ ജീവനോടെ ക്ഷേത്രത്തില്‍ എത്തിച്ചവര്‍ ആരും ഇതേവരെ മരണപ്പെട്ടിട്ടിലെന്ന്‌ നാട്ടുകാരെല്ലാവരും ഒരേപോലെ പറയുന്നു.
4 comments

Popular Posts