നൂറാമത്തെ പോസ്റ്റ്

2006 അവസാനം മാതൃഭൂമി പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ ബ്ലോഗുലകം എന്നപേരില്‍ ബ്ലോഗുകളേക്കുറിചുള്ള ലേഖനം വായിച്ചതോടുകൂടിയാണ് ബ്ലോഗ് തുടങ്ങണം എന്ന ആഗ്രഹം ഉണ്ടാകുന്നത്. എന്നാല്‍ എങ്ങിനെ തുടങ്ങും, എനിക്കാണെങ്കില്‍ ഒരു ഗൂഗിള്‍ അക്കൗണ്ട് പോലുമില്ല അന്ന് അതൊക്കെ കിട്ടണമെങ്കില്‍ ആരെങ്കിലും ഇന്‍വൈറ്റ് ചെയ്യണം, എന്റെ പരിചയക്കാര്‍ക്കെല്ലാം യാഹൂ അക്കൗണ്ട് മാത്രം. യാദൃഛ്ചികമായി എറണാകുളത്തുള്ള ഒരാളോട് സംസാരിച്ചപ്പോ അങ്ങേര്‍ക്ക് ജി-മെയിലില്‍ അക്കൗണ്ട് ഉണ്ട്, എനിക്കൊരു ഇന്‍വിറ്റേഷന്‍ അയക്കാന്‍ പര്‍ഞ്ഞപ്പോ എന്തോ ഒരു മടിയും കൂടാതെ അയച്ചു, ഗൂഗിളില്‍ ഒരു അക്കൗണ്ട് തുറന്നു. അപ്പോള്‍ വീണ്ടും ബ്ലോഗ് തുടങ്ങണം എന്ന ആഗ്രഹം കലശലായി, വാരാന്ത്യപ്പതിപ്പ് വീണ്ടും എടുത്തുവച്ച് വായിച്ചു. അതില്‍ പറഞ്ഞിരിക്കുന്നപോലെ വക്കാരിയുടെ എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം എന്ന ബ്ലോഗ് വായിച്ച് ഒരു ബ്ലോഗ് തുടങ്ങി. അത് തുടങ്ങുമ്പോഴും എന്തിനാണ് ഇത് തുടങ്ങിയത് എന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീട് ഓരോ ബ്ലോഗുകള്‍ വായിച്ച് വായിച്ച് വന്നപ്പോഴാണ് ബ്ലോഗുകൊണ്ട് പല ഉപയോഗങ്ങളും ഉണ്ടെന്ന് മനസ്സിലായത്.
പിന്നീട് ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങി, 2007 മേയില്‍ ആദ്യത്തെ പോസ്റ്റ് ഇട്ടു. ഇപ്പോള്‍ ഏകദേശം 3 വര്‍ഷത്തിനുമേല്‍ മൊത്തം 100 പോസ്റ്റ്. ഈ ബ്ലോഗ് തുടങ്ങി വളരെ കാലങ്ങള്‍ക്ക് ശേഷമാണ് റൂള്‍ ഓഫ് തേര്‍ഡ് എന്ന വാക്ക് കേള്‍ക്കുന്നത് തന്നെ. പിന്നീടങ്ങനെ പലതും, ഇപ്പോഴും എനിക്കറിയില്ല എങ്ങിനെ പടം പിടിക്കണമെന്ന്, ഒരു പടം കണ്ടാല്‍ അതിനെ എങ്ങിനെ കീറിമുറിക്കണമെന്ന്, എന്നിട്ടും ഞാന്‍ എന്തിന്റെയൊക്കെയോ പടങ്ങള്‍ പിടിക്കുന്നു, ഇവിടെ പോസ്റ്റുന്നു.ഇതെല്ലാം ഒരു പോയിന്റ് & ഷൂട്ട് ക്യാമറകൊണ്ടുള്ള അഭ്യാസം മാത്രം. ഇതേവരെ അതൊക്കെ സഹിച്ച നിങ്ങള്‍ക്കെല്ലാവര്‍ക്കും എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ല.
Comments
തുടരുക..
നൂറല്ല ..ആയിരമല്ല .. തൊള്ളായിരം പോസ്റ്റുകള്‍ ഉണ്ടാകട്ടെ ..
click more mashe...:)