CSI ചര്‍ച്ച് മൂന്നാര്‍

1910-ല്‍ നിര്‍മ്മിക്കപ്പെട്ട ഈ പള്ളിയെക്കുറിച്ചുള്ള വിവരങ്ങള്‍
------------------------------------------------------------
ഒരു കുന്നിന്റെ ചരുവില്‍ നില്‍ക്കുന്ന പുരാതനമായ ഈ പളളിയുടെ ചരിത്രം കൌതുകം ജനിപ്പിക്കുന്നതും അതേസമയം ചെറുതായി നൊമ്പരപ്പെടുത്തുന്നതുമാണ്. ഈ പള്ളി വരുന്നതിനും 17 വര്‍ഷത്തിന് മുന്‍പ് തന്നെ അവിടത്തെ സെമിത്തേരി വന്നിരുന്നു. അതാണ് ആ പള്ളിയുടെ കഥയിലെ കൌതുകരമായ ഭാഗം.
കണ്ണന്‍ ദേവന്‍ കമ്പനിയുടെ ആദ്യത്തെ ജനറല്‍ മാനേജറായിരുന്ന ഹെന്‍റി മാന്‍സ് ഫീല്‍ഡ് നൈറ്റ് എന്ന സായിപ്പിന്റെ, 23 കാരിയായ ഭാര്യയായ എലനര്‍ ഇസബെല്‍ മൂന്നാറിലെത്തിയപ്പോള്‍ ആ സ്ഥലത്തിന്റെ ഭംഗി കണ്ടിട്ട് ...
"ഞാന്‍ മരിച്ചാല്‍ എന്നെ ഈ കുന്നിന്റെ മുകളില്‍ അടക്കം ചെയ്യണം" എന്ന് പറയുന്നു.
അത് പറഞ്ഞ് മൂന്നാം ദിവസം എലനര്‍ ഇസബെല്‍ കോളറ വന്ന് മരിക്കുന്നു. അവരെ ആ കുന്നിന്റെ മുകളില്‍ ഇപ്പോള്‍ പള്ളിയിരിക്കുന്നതിന്റെ പുറകിലായി അടക്കം ചെയ്യുന്നു. ആ ശവകുടീരം ഇന്നും അവിടെയുണ്ട്. പിന്നീട് 17 വര്‍ഷങ്ങള്‍ക്കുശേഷം കുന്നിന്‍ ചെരുവില്‍ പള്ളി വന്നു. സെമിത്തേരിയില്‍ വിദേശികളുടേയും സ്വദേശികളുടേയുമായി കൂടുതല്‍ ശവമടക്കുകള്‍ നടക്കുകയും ചെയ്തു.
-------------------------------------------------------------(നിരക്ഷരന്‍)
കൂടുതല്‍ വിവരങ്ങള്‍ക്ക്
Comments
ഫോടോ നന്നായി.
പഴക്കം 100 വര്‍ഷമായി