ഇതേതുപൂവെന്നു ചൊല്ലാമോ..?

ആര്‍ക്കെങ്കിലും ചൊല്ലാമൊ ഇതേതു പൂവാണെന്ന്

ഒരു ക്ലൂ തരാം, മലയാളികള്‍ ഇതില്‍ നിന്നുള്ള കായ ഉപയോഗിച്ചിട്ടുണ്ട്‌, കൂടുതലായും ഇടുക്കി, വയനാട്‌ ജില്ലകളിലാണ്‌ കൃഷി ചെയ്യുന്നത്‌।






ഉത്തരം ഏലം



പോസ്റ്റിന്റെ സമര്‍പ്പണം വീണാധരന്‍ വൈദ്യര്‍ക്ക്‌.

Comments

Mohanam said…
ആര്‍ക്കെങ്കിലും ചൊല്ലാമൊ ഇതേതു പൂവാണെന്ന്.
എലേലം എഴിമല കൊടുമല ഏലമ്മാ
എന്ന പാട്ടുമായി ഈ പൂവിനു എന്റെങ്കിലും ബന്ധം?
ആഷ | Asha said…
ചൊല്ലാനൊന്നുമറിയില്ല വേണേ പറയാം
ഇനി ചൊല്ലണമെന്നു തന്നെ നിര്‍ബന്ധമാണേ ചൊല്ലാനറിയാവുന്നവരെ വിളിച്ചു ചൊല്ലിക്കാം :)
ഏലത്തിന്റെ പുസ്പം അല്ലേ ഇതു
ഫോട്ടോ നല്ല ഭംഗി!
ഇന്നലെ ആഷ ചേച്ചിയ്ക്ക് ഒരു അറിയാത്തേ പൂവിന്റെ പേര് പറഞ്ഞു എന്നിട്ടും അത് സ്വീകരിച്ചില്ല. എങ്കില്‍ ആ പേര് ഇതിനിടാലോ
ഈ പൂവിന്റെ പേര് “കിറ്റിമോള്‍ . പി“
പൂ പൂ പൂതാപ്പൂ
Mohanam said…
ഒരു ക്ലൂ കൂടി തരാം, കക്ഷി ഇപ്പോള്‍ മലയിറങ്ങിത്തുടങ്ങി, തീരദേശത്തേക്ക്‌, കൊല്ലം തീര ദേശങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി കൃഷി തുടങ്ങിയിട്ടുണ്ട്‌.
നല്ലപൂവ്.

ഇതാണോ കോട്ടയം കാരുടെ അരളി പൂവ്?

-സുല്‍
ത്രീമെന്‍ ആര്‍മി കൊല്ലത്തില്ലെന്നു കരുതിയാണോ അങ്ങോട്ടു പോയത്?
ഇതു കഞ്ചാവല്ലേ.. :-)
നല്ല പോട്ടം ചുള്ളാ..
യേതു പൂവാന്നറിയില്ല :)
പടം കൊള്ളാമോന്ന് ചോദിക്ക് പറയാം..:):)
അല്ലാതെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന ക്വസ്റ്റിയന്‍സ് അരുത് :):)
Mohanam said…
ഇതുവരെ മറുപടി പറഞ്ഞ എല്ലാര്‍ക്കും നന്ദി.
ദേവേട്ടാ പാട്ടിനു ബന്ധമില്ലെങ്കിലും അതിലെ വാക്കുകള്‍ക്ക്‌ ചില ബന്ധങ്ങളൊക്കെ ഉണ്ട്‌. ഉത്തരം പറയാത്തതുകൊണ്ട്‌ മാര്‍ക്കില്ലാ, എന്നാലും പ്രോല്‍സാഹന സമ്മാനം ഉണ്ട്‌.
ആഷേച്ചിയേ ചേച്ചിക്കു മുഴുവന്‍ മാര്‍ക്ക്‌. എന്നാലും ചൊല്ലാന്‍ പറഞ്ഞാല്‍ ചൊല്ലണം അതുകൊണ്ട്‌ കുറചുനേരം ബഞ്ചിന്റെ മുകളില്‍ കേറി നില്‍ക്കൂ, എനിക്കു ഒരു കൂട്ടാവട്ടെ - എന്നെ രണ്ടാഴ്ചയായി അതുല്യേച്ചി ബഞ്ചിനു മുകളില്‍ കയറ്റി നിര്‍ത്തിയിരിക്കുവാ.
ഡിങ്കാ അഷേച്ചി സമ്മതിച്ചല്ലോ ആ പേരിടാന്‍.
അനാഗതസ്മശ്രൂ-- ഈ പൂ വേണമെന്നും പറഞ്ഞു ചെന്നാല്‍ ഏലം കര്‍ഷകര്‍ തല്ലും.
അപ്പുവേ- ഇതു ഏലമാണ്‌.
സുല്‍ - അല്ലല്ലോ.
കുടുംബം കലക്കാന്‍ അവര്‍ മൂന്നും കൂടി അങ്ങോട്ടു വന്നിട്ടുണ്ട്‌.
സിജു- കഞ്ചാവൊ -ന്റയ്യോ.
അപ്പൂസേ - ഇതു ഏലമാണ്‌ , ഇയാളുടെ കുടജാദ്രി യാത്ര കണ്ടു, ഞാനും ഒന്നു പോയി, പക്ഷെ അപ്പൂസ്‌ കണ്ടതിന്‌ നേരെ വിപരീതമായൊരു പ്രകൃതിയാണ്‌ ഞാന്‍ കണ്ടത്‌.
ഹ ഹ സാജാ കൊള്ളാവൊ പടം?

പോസ്റ്റിന്റെ സമര്‍പ്പണം വീണാധരന്‍ വൈദ്യര്‍ക്ക്‌. ഏലം ഇപ്പോള്‍ കൊല്ലം പട്ടണത്തോടു ചേര്‍ന്നു കിടക്കുന്ന പ്രാക്കുളം, അഞ്ചാലുമ്മൂട്‌ എന്നിവിടങ്ങളില്‍ കൃഷി ചെയ്തുവരുന്നു.ഇതിനു കാരണമായത്‌ ഉമ്മന്നൂര്‍ സ്വദേശിയായ വീണാധരന്‍ വൈദ്യരും. പടത്തില്‍ കാണുന്നത്‌ വൈദ്യരെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം സന്തോഷത്തോടെ സമ്മാനിച്ച തൈ എന്റെ വീട്ടില്‍ നട്ടപ്പോള്‍ ഉണ്ടായത്‌.
ഏലപ്പൂ കണ്ടു.........

ഏലപ്പുലയേലോ, ഏലപ്പുലയേലോ എന്ന പാട്ടുമായാ ദേവേട്ടാ ബന്ധം.

Popular Posts